Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : With MDMA

Kasaragod

എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കാ​ഞ്ഞ​ങ്ങാ​ട്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ വി​ല്പ​ന​യ്ക്കെ​ത്തി​ച്ച 12.75 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. കാ​ഞ്ഞ​ങ്ങാ​ട് കു​റു​ന്തൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ സ​ഫ്വാ​ൻ (29), പ​ട​ന്ന​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ഷി​ഖ് (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 4:45ഓ​ടെ അ​ജാ​നൂ​ർ അ​ബ്ദു​ൾ റ​ഹ്മാ​ൻ ന​ഗ​റി​ന് സ​മീ​പം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലാ​ണ് പ്ര​തി​ക​ൾ മ​യ​ക്കു​മ​രു​ന്ന് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റും മൊ​ബൈ​ൽ ഫോ​ണു​ക​ളും ഇ​ല​ക്ട്രോ​ണി​ക് വെ​യിം​ഗ് മെ​ഷീ​നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

 

Latest News

Corehub Up